കൽപ്പറ്റ: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു.
ഇന്നലെ രാവിലെ പത്തോടെയാണ് വിനായകൻ കൽപ്പറ്റ സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പരാതിക്കാരിയെ ശല്യം ചെയ്യരുതെന്ന ഉപാധിയിൽ ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ടു തെളിവു നൽകുന്നതിനു യുവതിയും ഇന്നലെ സ്റ്റേഷനിലെത്തി. യുവതിയുടെ ഫോണ് പോലീസ് കസ്റ്റഡിയിൽ എടുത്തു. കോട്ടയം പാമ്പാടി സ്വദേശിയാണ് ദളിത് ആക്ടിവിസ്റ്റായ യുവതി. ഏപ്രിൽ 18നാണ് കേസിന് ആസ്പദമായ സംഭവം.