തിരുവനന്തപുരം: 500 ആദിവാസികൾക്ക് ബീറ്റ് പോലീസ് ഓഫീസർ ജോലി നൽകുമെന്ന് മന്ത്രി കെ. രാജു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 15 ഫോറസ്റ്റ് പോലീസ് സ്റ്റേഷൻ സ്ഥാപിക്കും. കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിനായി ലളിതമായ പുതിയ ഉത്തരവിറക്കിയിട്ടുണ്ട്.
തൃശൂർ മൃഗശാല പുത്തൂരിലേക്ക് സ്ഥാപിക്കാനായി 270 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്ക് 2020-ൽ പൂർത്തിയാകും-മന്ത്രി പറഞ്ഞു.
തൃശൂർ മൃഗശാല പുത്തൂരിലേക്ക് സ്ഥാപിക്കാനായി 270 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള പുത്തൂർ സുവോളജിക്കൽ പാർക്ക് 2020-ൽ പൂർത്തിയാകും-മന്ത്രി പറഞ്ഞു.