തിരുവനന്തപുരം: കുട്ടികൾ ചെയ്യുന്ന പ്രവൃത്തികൾക്ക് പ്രസ്ഥാനത്തേയോ നേതാവിനേയോ വ്യക്തികളേയോ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതു ശരിയല്ലെന്നു മന്ത്രി എ.കെ. ബാലൻ.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരേ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെ പാർട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. എല്ലാവർക്കും ബന്ധുക്കളും കുടുംബവും മക്കളുമൊക്കെയുണ്ട്. അച്ഛനുണ്ടായ ശേഷമാണു ശനിദശ തുടങ്ങിയതെന്നു പറയുന്ന കുട്ടികളുള്ള കാലമാണിത്- അദ്ദേഹം പറഞ്ഞു.