കൊച്ചി: ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടില്‍ കുരിശു സ്ഥാപിച്ചതു സര്‍ക്കാര്‍ ഭൂമിയിലാണോ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണോയെന്നു പത്തു ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ എത്ര ഭൂമിയുണ്ട് എന്നറിയിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.
കുരിശുകള്‍ സ്ഥാപിച്ചതു ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലല്ലെങ്കില്‍ ദേവസ്വം ബെഞ്ചിനു പകരം മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കേണ്ടി വരും. പാഞ്ചാലിമേട്ടില്‍ അനധികൃതമായി സ്ഥാപിച്ച കുരിശുകള്‍ നീക്കം ചെയ്യാനുള്ള പെരുവന്താനം വില്ലേജ് ഓഫീസറുടെ ഉത്തരവ് നടപ്പാക്കാന്‍ റവന്യു, പോലീസ് അധികൃതരോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു കുപ്പക്കയം സ്വദേശി ജി. അരുണ്‍ലാല്‍ നല്കിയ ഹര്‍ജിയാണു ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
പെരുവന്താനം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ പാഞ്ചാലിമേട്ടില്‍ 17 കുരിശുകള്‍ സ്ഥാപിച്ചെന്നും ഇതില്‍ മൂന്നു കുരിശുകള്‍ മാത്രമാണു നീക്കം ചെയ്തതെന്നുമാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്. ശബരിമല അയ്യപ്പന്റെ വാസസ്ഥലമായ പൂങ്കാവനത്തില്‍ ഉള്‍പ്പെടുന്ന 18 മലകളിലൊന്നാണു പാഞ്ചാലി മേടെന്നും വനവാസകാലത്തു പാണ്ഡവര്‍ പാഞ്ചാലിക്കൊപ്പം ഇവിടെ താമസിച്ചതിനാലാണു പാഞ്ചാലിമേടെന്നു പേരു ലഭിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള മിക്ക വിഗ്രഹങ്ങളും പാണ്ഡവര്‍ പ്രതിഷ്ഠിച്ചതാണെന്നാണു വിശ്വാസം. ഇവിടെ ശ്രീഭുവനേശ്വരി ക്ഷേത്രവുമുണ്ട്.
റവന്യു രേഖകള്‍ പ്രകാരം പാഞ്ചാലിമേട്ടിലെ 269 ഏക്കര്‍ ഭൂമി വഞ്ഞിപ്പുഴ മഠത്തിന്റേതായിരുന്നു. ഭൂ പരിഷ്കരണ നിയമം വന്നതോടെയിതു റവന്യു ഭൂമിയായി. ക്ഷേത്രം പില്ക്കാലത്തു പരിപാലിക്കാതെ വന്നതോടെ 22 ഏക്കര്‍ ഭൂമിയും ക്ഷേത്രവും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. മകരജ്യോതി ദര്ശിക്കാനാവുമെന്നതിനാല് വര്‍ഷംതോറും ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ പാഞ്ചാലിമേട്ടില്‍ എത്തുന്നുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയിലാണു മരിയന്‍ തീര്‍ഥാടനത്തിന്റെ പേരില്‍ കുരിശുകള്‍ സ്ഥാപിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.