കൊച്ചി : മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ 23 നു പരിഗണിക്കാന്‍ മാറ്റി. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ മറുപടി സത്യവാങ്മൂലം നല്കാന് എതിര് കക്ഷികള്‍ വൈകുന്നതിനെ ഹൈക്കോടതി വിമര്‍ശിച്ചു. തുടര്‍ന്നാണ് സമയം അനുവദിച്ച് അപ്പീല്‍ ഹര്‍ജി 23 ലേക്ക് മാറ്റിയത്.