തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജി.വി. രാജാ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. 2017 ൽ അച്ചടി മാധ്യമങ്ങളിലെ മികച്ച സ്പോർട്സ് ഫീച്ചറിനുള്ള പുരസ്കാരത്തിന് സുപ്രഭാതം പത്രത്തിലെ യു എച്ച് സിദ്ദിഖ് അർഹത നേടി. മികച്ച ദൃശ്യ മാധ്യമ ഫീച്ചറിനുള്ള പുരസ്കാരം മനോരമ ന്യൂസിലെ അനൂബ് ശ്രീധരനാണ്. കേരള കൗമുദിയിലെ അജയ് മധുവാണ് മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർ.