കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധ സദസുകൾ സംഘടിപ്പിക്കും. കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണു പ്രതിഷേധ സദസുകൾ നടത്താൻ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതി തീരുമാനിച്ചത്.
ഖാദർ കമ്മിറ്റി റിപ്പോർട്ടനുസരിച്ചുള്ള ഹയർ സെക്കൻഡറി ലയനം ഉപേക്ഷിക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങൾ സംരക്ഷിക്കുക, അധ്യാപക നിയമനം അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പ്രതിഷേധസദസ്. 21നു രാവിലെ 10നു കോട്ടയം, ചങ്ങനാശേരി, വിജയപുരം, പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, തിരുവല്ല, പത്തനംതിട്ട രൂപതകളിലെ അധ്യാപകർ പങ്കെടുക്കുന്ന പ്രതിഷേധ സദസ് കോട്ടയം കാരിത്താസ് ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയാകും. മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി ഫാ. സഖറിയാസ് ഇല്ലിക്കമുറി, കോർപറേറ്റ് മാനേജർമാരായ ഫാ. മനോജ് കറുകയിൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. സ്റ്റാനി എടത്തിപ്പറന്പിൽ, ഫാ. പോൾ ഡെന്നി രാമച്ചംകുടി, ഫാ. ജോണ് തോമസ് കണ്ടത്തിങ്കൽ, ഫാ. വർഗീസ് കാലായിൽ, ഫാ. ജോർജ് തകിടിയേൽ, ഫാ. ടോണി ചെത്തിപ്പുഴ, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ ജോഷി വടക്കൻ, സാബു മാത്യു, യു.കെ. സ്റ്റീഫൻ എന്നിവർ പ്രസംഗിക്കും.
സംസ്ഥാന സമിതി യോഗത്തിൽ കോട്ടയം രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. സ്റ്റാനി ഇടത്തിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗിൽഡ് തെക്കൻ മേഖലാ സെക്രട്ടറി സാബു മാത്യു ഉദ്ഘാടനംചെയ്തു. യു.കെ. സ്റ്റീഫൻ, റോബിൻ മാത്യു, ജോബറ്റ് തോമസ്, തോമസ് ജേക്കബ്, ജോസഫ് മാത്യു, ജോസഫ് സി. ജോർജ്, റെജി തോമസ്, സെമിൽ ലൂക്ക്, പി.എസ്. ക്രിസ്റ്റിൻ, സി.ജെ. ബിജു, കവിത ജോണി, മോൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.