കൊച്ചി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം സെന്റര്‍ ഡയറക്ടറായി ഡോ. കെ.എം. അബ്ദുര്‍ റഷീദിനെ നിയമിച്ചതു റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് ശരിവച്ചു. അതേസമയം പഴയ വിജ്ഞാപനമനുസരിച്ച് അപേക്ഷിച്ചവരില്‍നിന്നു യോഗ്യരായവരെ കണ്ടെത്തി നിയമനം നടത്താനുള്ള സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ഡിവിഷന് ബെഞ്ച് റദ്ദാക്കി. പുതിയ വിജ്ഞാപനമിറക്കി പുതിയ നിയമന നടപടികള്‍ സ്വീകരിക്കാനും ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.