ചങ്ങനാശേരി: ഈ വർഷം മുതൽ ഒഇസി വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റ് ബാങ്ക് മുഖേന വിതരണം ചെയ്യാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യം. ജൂണ്‍ 30 ന് അവസാനിപ്പിക്കാതെ കൂടുതൽ സമയം നൽകണമെന്നു ദളിത് കത്തോലിക്കാ മഹാജനസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ നൽകിയ സമയത്തിനുള്ളിൽ എല്ലാ വിദ്യാർഥികൾക്കും ബാങ്ക് അക്കൗണ്ട് ലഭിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാലാണു തീയതി മുന്നോട്ടു നീക്കണം എന്ന് ആവശ്യപ്പെടുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ പറഞ്ഞു. ഇതു സംബന്ധിച്ചു വകുപ്പു മന്ത്രിക്കും അധികാരികൾക്കും സംഘടന നിവേദനം നൽകും.