കൊച്ചി: ക്രിയാത്മകമായ നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതു ലക്ഷ്യംവച്ച് കേരള സ്റ്റാർട്ടപ് മിഷൻ, നാസ്കോം, റാപിഡ് വാല്യൂ സൊല്യൂഷൻസ് എന്നിവ സംയുക്തമായി നടത്തുന്ന ഹാക്കത്തോണ്‍- ടെക്നോളജി ഫെസ്റ്റിന്റെ രണ്ടാം ലക്കം ജൂലൈയിൽ നടക്കും. കളമശേരിയിലെ ടെക്നോളജി ഇന്നോവേഷൻ സോണിൽ 13, 14 തീയതികളിലായാണു ഹാക്കത്തോണ്‍ നടക്കുന്നത്. ഹാക്കത്തണിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് http://www.rapidvaluehackathon.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഇ- മെയിൽ മുഖേന സംഘാടകർ അറിയിക്കും.