+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ സ​​ബ്‌​സി​ഡി: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു സ്വ​​​യം​​​തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​വ​​​ര​​​വ​​​രു​​​ടെ സ​​​ർ​​​വീ​​​സ് ഏ​​​രി​​​യാ ബാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ സ​​ബ്‌​സി​ഡി: അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്കു സ്വ​​​യം​​​തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​വ​​​ര​​​വ​​​രു​​​ടെ സ​​​ർ​​​വീ​​​സ് ഏ​​​രി​​​യാ ബാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക് (ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​വീ​​​സ് ഏ​​​രി​​​യാ ബാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക്) വാ​​​യ്പ​​​യ്ക്കാ​​​യി ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ർ​​പ​​റേ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കോ​​​ർ​​പ​​​റേ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​പ്ര​​​കാ​​​രം ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നു ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​ന്ന വാ​​​യ്പ​​​യ്ക്ക് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ സ​​​ബ്‌​​​സി​​​ഡി വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ർ​​പ​​റേ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.

18 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രും (ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന 14 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും), 40 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഭി​​​ന്ന​​​ശേ​​​ഷി​​​ത്വം ഉ​​​ള്ള​​​വ​​​രും, ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഉ​​​ള്ള​​​വ​​​രു​​​മാ​​​യ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ: 0471-2347768, 2347152, 2347153, 2347156. www.hpwc.kerala.gov.in. ഇ-​​​മെ​​​യി​​​ൽ: kshpwc2017@gma il.com.