അന്നക്കുട്ടി
വെറ്റിലപ്പാറ
വെറ്റിലപ്പാറ പരേതനായ നടുപ്പറന്പിൽ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്നു 10നു വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. വാഴക്കുളം എടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: മേരി, റോസ്ലി, ഗ്രേസി, ലൂസി, ജോസി, പ്രിൻസി. മരുമക്കൾ: ജോസ് അക്കരകുഴിയിൽ തോട്ടുമുക്കം, ജോണി അമംതുരുത്തിയിൽ വെറ്റിലപ്പാറ, ബാബു തെങ്ങുംപള്ളി, ടോമി അട്ടാർമാക്കിൽ പനംപ്ലാവ്, മേരി പഴുവങ്കാരൻ തൃശൂർ, ദീപ ഞാവള്ളിൽ വെണ്ടേക്കുംപൊയിൽ.
നഫീസ ഹജ്ജുമ്മ
തിരൂർ
പരന്നേക്കാട് തെക്കെ പീടിയേക്കൽ ബാവഹാജിയുടെ ഭാര്യ അതിയത്തിൽ കാരാട്ടിൽ നഫീസ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ : സൽമത്ത്, സൗദാബി, ലൈല, ഖമറുന്നിസ, ജസീന, അക്ബർഷ, മരുമക്കൾ : അബ്ദുൾ റഹ്മാൻ, റഷീദ്, സുൽഫിക്കർ, അലിക്കുട്ടി, മുഹമ്മദ്കുട്ടി, സലീന.
ഉമ്മുകുൽസു
കരുവാരക്കുണ്ട്
തുവ്വൂർ പള്ളിപ്പറന്പിലെ മാടശേരി കുഞ്ഞഹമ്മദ്ഹാജിയുടെ ഭാര്യ: ഉമ്മുകുൽസു (64) നിര്യാതയായി. മക്കൾ:അബ്ദുൽ നാസർ, ഷാജി, ഫൈസൽ, ഫസീല, റിയാസ്. മരുമക്കൾ: ഉമ്മർ, ആസിബ, സുലൈഖ, ജസീന.
അബ്ദുൾഖാദർ റാവുത്തർ
പെരിന്തൽമണ്ണ
വലിയങ്ങാടി അങ്ങാടി കിണറിനു സമീപം പരേതനായ കാദർ മൊയ്തീൻ റാവുത്തറുടെ മകൻ കെ.എം.അബ്ദുൾഖാദർ റാവുത്തർ (72) നിര്യാതനായി. മുനിസിപ്പൽ ഷോപ്പിംഗ് സെന്ററിലെ ജാസ്മിൻ ഫാൻസി ഉടമയാണ്. കബറടക്കം ഇന്നു ഒന്പതിനു കക്കൂത്ത് വലിയങ്ങാടി ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : സാറാമ്മ (മണ്ണാർക്കാട്). മക്കൾ: അബ്ദുൾസക്കീർ, മുജീബ്, നജീബ് (ദുബായ്), റജീന, സമീന. മരുമക്കൾ: റഹീന പുല്ലൂർശങ്ങാട്ടിൽ (അങ്ങാടിപ്പുറം), സമീന കുന്നുമ്മൽ (പരിയാപുരം), നാജിയ (മണ്ണാർക്കാട്), അബ്ദുൾസത്താർ (പൊറ്റശേരി), സക്കീർ (പാലക്കാട്).
മുഹമ്മദ്
എടക്കര
ഉപ്പട പാറമ്മൽ മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബഷീർ, ഉമ്മുക്കുൽസു, ഉമൈമത്ത്, റഷീദ്.
നാണിക്കുട്ടി
പിഷാരസ്യാർ
പുലാമന്തോൾ
പുലാമന്തോൾ കിഴക്കേ പിഷാരത്ത് നാണിക്കുട്ടി പിഷാരസ്യാർ (95) നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണന്പ്ര പിഷാരത്ത് രാഘവ പിഷാരടി. മക്കൾ: മല്ലിക, ചന്ദ്രിക, നാരായണൻ, തങ്കമണി, ഉഷ. മരുമക്കൾ: രാമചന്ദ്ര പിഷാരടി (റിട്ട.ജോ.ഡയറക്ടർ സാങ്കേതികവിദ്യാഭ്യാസം), ടി.പി.ചന്ദ്രൻ (മുംബൈ )സുധ (തൃശൂർ), കെ.പി.രാജഗോപാലൻ, സി.പി.മദനൻ.
സുബൈർ
പെരിന്തൽമണ്ണ
മണ്ണാർമല പീടികപ്പടിയിലെ പരേതനായ നെച്ചിക്കാടൻ കുഞ്ഞാലി മൊല്ലയുടെ മകൻ സുബൈർ (85) നിര്യാതനായി. ഭാര്യ: പരേതയായ കദീജ (കുഞ്ഞിമ്മു). മകൾ: സലീന. മരുമകൻ: റഫീഖ് (മക്കരപറന്പ്).
റുഖിയ ബീവി
പെരിന്തൽമണ്ണ
ശാന്തപുരം താഴത്തംവീട്ടിൽ കുരിക്കളകത്ത് അമാനത്ത് പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ റുഖിയ ബീവി (റിട്ട. ഡെപ്യൂട്ടി കണ്ട്രോളർ ഓഫ് സ്റ്റേഷനറി-78) നിര്യാതയായി. മക്കൾ: റൈഹാനത്ത് (തിരൂർകാട്), ഷഹീദ (ജിഎംഎൽപിഎസ് പള്ളിക്കുത്ത്), മുഹമ്മദ് സലാഹുദീൻ (അധ്യാപകൻ പിടിഎംഎയുപിഎസ് മുള്ളിയാകുർശി), ഡോ. ലുഖ്മാൻ അറഫാത്ത് (യുഎസ്എ). മരുമക്കൾ: എൻ.മുഹമ്മദ് അസ്ലം (ഖത്തർ), കെ.വി.ഇസ്ഹാഖലി,വാഹിദ (കൊണ്ടോട്ടി), ഡോ.ലിനി (യുഎസ്എ).
വിനോദ്
എടക്കര
വഴിക്കടവ് പഞ്ചായത്ത് അങ്ങാടി എടത്തൊടി പൊന്നന്റെ മകൻ വിനോദ് (41) നിര്യാതനായി. ഭാര്യ: മോഹനകല. മക്കൾ: അനശ്വര, ആവണി. മാതാവ്: തങ്ക. സഹോദരങ്ങൾ: ബിന്ദു, വിനീത, വിജിത.
കൃഷ്ണൻ
കരുവാരക്കുണ്ട്
കുറ്റിപ്പുളിയിലെ തെക്കേപുരക്കൽ കൃഷ്ണൻ (59) നിര്യാതനായി. സംസ്കാരം ഇന്നു 10ന് ഐവർമഠത്തിൽ. പാണ്ടിക്കാട്ടെ സ്വർണ കടയുടമയാണ്. ഭാര്യ: ഷീല. മക്കൾ: ഹരിത, ഹർഷ. മരുമക്കൾ: രാജു, ഹരിപ്രസാദ്.
മലപ്പുറം
11:04 PM Jun 19, 2019 | Deepika.com