കണ്ണൂർ: താൻ വിവാഹം കഴിച്ചുവെന്നു കാണിച്ച് വ്യാജവും അടിസ്ഥാനരഹിതവുമായ പരാതി നല്കിയ മുംബൈ സ്വദേശിനിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്കിയ പരാതിയിൽ കേസെടുക്കുമെന്നും പ്രസ്തുത പരാതി പോലീസ് വിശദമായി പരിശോധിച്ചുവരികയാണെന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ.
കേസ് എവിടെ എങ്ങനെ രജിസ്റ്റർ ചെയ്യണമെന്നതു സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. വ്യാജ പരാതി നല്കി കേസെടുപ്പിച്ച യുവതിക്കെതിരേ മുംബൈയിലും കേരളത്തിലും ബിനോയ് പരാതി നല്കിയിരുന്നു. നേരത്തെ കണ്ണൂർ റേഞ്ച് ഐജിക്ക് ലഭിച്ച പരാതിയാണ് ഇപ്പോൾ എസ്പിക്ക് കൈമാറിയത്.