കായംകുളം: സിവിൽ പോലീസ് ഓഫീസർ സൗമ്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസിനെ ആലുവ റൂറൽ എസ്പി സസ്പെൻഡ് ചെയ്തു. കൊലപാതകത്തിനിടെ ശരീരത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.