തിരുവനന്തപുരം: ഊർജ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന അക്ഷയ ഊർജ അവാർഡ് 2018 പ്രഖ്യാപിച്ചു.
37 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ആലപ്പുഴ വിൽട്ടൺ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് അവാർഡ്. വാണിജ്യ സ്ഥാപന വിഭാഗത്തിൽ ആർക്കും അവാർഡില്ല. പാലക്കാട് അഹല്യ ഹെൽത്ത് ഹെറിറ്റെജ് ആൻഡ് നോളെഡ്ജ് വില്ലജ്, കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാരിയേഴ്സ് ആര്യവൈദ്യശാല എന്നിവർക്ക് പ്രശസ്തിപത്രം ലഭിക്കും.
വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തിൽ കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം, പാല സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നിവർക്ക് അവാർഡ് ലഭിച്ചു. ഇടുക്കി രാജകുമാരി ജിവിഎച്ച്എസ്എസ്, അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എറണാകുളം സെന്റ് തേരേസാസ് കോളജ് എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും.
പൊതു സ്ഥാപനങ്ങളിൽ തിരുവനന്തപുരം ടെക്നോപാർക്കിനാണ് അവാർഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പ്രശസ്തിപത്രം.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന് അവാർഡ് ലഭിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിന് പ്രശസ്തി പത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോട്ടയം കാണക്കാരി ഗ്രാമപഞ്ചയത്തും ആലപ്പുഴ തുറവൂർ ഗ്രാമപഞ്ചായത്തും അവാർഡ് പങ്കുവച്ചു.
റിസർച്ച് ആൻഡ് ഇന്നൊവേഷൻ വിഭാഗത്തിൽ എറണാകുളം അമൃത വിശ്വവിദ്യാപീഠം, തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗ് എന്നിവർക്ക് പ്രശസ്തിപത്രം ലഭിക്കും.
ഊർജ രംഗത്തെ വ്യവസായ സ്ഥാപനങ്ങളിൽ തൃശൂർ സോൾജൻ എനർജി പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം മൂപ്പൻസ് എനർജി സൊലുഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ അവാർഡ് പങ്കുവച്ചു. കോഴിക്കോട് മുഹമ്മദ് സുബീർ അലിക്കാണ് പ്രോത്സാഹന സമ്മാനം. വ്യക്തികളിൽ കോഴിക്കോട് എൻഐടിയിലെ ഡോ.എസ്.കുമാരവേലിനാണ് പുരസ്കാരം. വ്യക്തികൾ ഒഴികെയുള്ള എല്ലാ വിഭാഗങ്ങൾക്കും ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാർഡ്. വ്യക്തിഗത വിഭാഗത്തിന് അമ്പതിനായിരം രൂപയും.