തൃശൂർ: യുകെയിലെ റോയൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ ചാർട്ടേഡ് ജിയോഗ്രഫർ പദവി തൃശൂർ സ്വദേശിനി എലിസ ബോബൻ കൊള്ളന്നൂരിന്. പൂന സ്റ്റാൻടെക് റിസോഴ്സ്നെറ്റിൽ ജിഐഎസ് അനലിസ്റ്റാണ്. മാനേജ്മെന്റ് വിദഗ്ധനായ ബോബൻ കൊള്ളന്നൂരിന്റെയും രമണിയുടെയും മകളും, ശ്രീനിവാസ് ദേശ്പാണ്ഡേയുടെ പത്നിയുമാണ്.