തലശേരി: ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് തലശേരി കായ്യത്ത് റോഡ് സൗപർണികയിൽ എം.പി. സുമേഷിനെ (47) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ആറു സിപിഎം പ്രവർത്തകർക്കു 10 വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും കോടതി ശിക്ഷിച്ചു.
വി.പി. സന്തോഷ് എന്ന പൊട്ട്യൻ സന്തോഷ് (30), കെ. ദിറേഷ് എന്ന ദിന (34), കെ. ദിജേഷ് (33), ഷിജിത്ത് (35), ജിനേഷ് എന്ന ജിന (34),സംജീർ (34) എന്നിവരെയാണു പ്രിൻസിപ്പൽ അസി.സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ ശിക്ഷിച്ചത്. ആറ്, എട്ട്, ഒമ്പത് പത്ത് പ്രതികളായ പ്രവീൺ കുമാർ, വേലാണ്ടി രാജേഷ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ വെറുതെവിട്ടു.