തിരുവനന്തപുരം: ബംഗാളിൽ യുവഡോക്ടറെ ആൾക്കൂട്ടം മർദിച്ചതിൽ പ്രതിഷേധിച്ചും രാജ്യവ്യാപകമായി ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ ഡോക്ടർമാരുടെ സമരം പൂർണം. ഇന്നലെ രാവിലെ ആറുമുതൽ ആരംഭിച്ച പ്രതിഷേധ സമരത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളുമടക്കം ആയിരക്കണക്കിനു പേർ പങ്കെടുത്തു.
ഐഎംഎ നേതൃത്വം നൽകിയ സമരത്തിൽ സംസ്ഥാനത്തെ മറ്റു ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, കെജിഎസ് എന്നിവരും പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാനത്തെ മുഴുവൻ ഡെന്റൽ ക്ലിനിക്കുകളും അടച്ചിട്ടാണു സമരത്തിനു പിന്തുണ നൽകിയത്.
സമരത്തെത്തുടർന്നു തിരുവനന്തപുരത്തു രാജ്ഭവനു മുന്നിൽ നടത്തിയ പ്രതിഷേധധർണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതൻ ഉദ്ഘാടനം ചെയ്തു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൾഫി നുഹു, കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. ജി.എസ്.വിജയകൃഷ്ണൻ, ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ. അനുപമ, ഐഎംഎ സ്റ്റുഡൻസ് നെറ്റ്വർക്ക് ദേശീയ ചെയർമാൻ ഡോ. ശ്രീജിത്ത് എൻ. കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.