തിരുവനന്തപുരം: ഗോൾഡൻ ട്രിനിറ്റി പദ്ധതിക്കു വേണ്ടി തയാറാക്കിയ വൃക്ഷത്തെെകൾ ഇതര വകുപ്പുകളുടെ സഹകരണത്തോടെ വിവിധയിടങ്ങളിൽ മറ്റു പദ്ധതികളുടെ ഭാഗമായി നട്ടുപിടിപ്പിക്കുമെന്നു മന്ത്രി കെ.രാജു നിയമസഭയിൽ അറിയിച്ചു.
ഗോൾഡൻ ട്രിനിറ്റി പദ്ധതി സർക്കാർ നടപ്പാക്കിയിട്ടില്ല.രാജകീയ വൃക്ഷങ്ങൾ എന്നറിയപ്പെടുന്ന തേക്ക്, ചന്ദനം, ഈട്ടി എന്നിവയുടെ ലഭ്യതക്കുറവു പരിഹരിക്കാൻ വേണ്ടിയാണു മൂന്നു വൃക്ഷങ്ങളുടെയും ഒരു വർഷം പ്രായമായ കൂടത്തൈകൾ വിതരണം ചെയാൻ ഗോൾഡൻ ട്രിനിറ്റി പദ്ധതി തയാറാക്കിയത്. എന്നാൽ പിന്നീടു ഇതു പ്രായോഗികമല്ലെന്നു കണ്ടു പദ്ധതി നടപ്പാക്കിയില്ല. മുഹമ്മദ് മുഹസിൻ, മുല്ലക്കര രത്നാകരൻ, കെ.രാജൻ, എൽദോ ഏബ്രഹാം എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി രാജു.