തിരുവനന്തപുരം: കാർഷിക സർവകലാശാല ഹൈസ്കൂളിന് എയ്ഡഡ് പദവി നൽകുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. കെ.രാജന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. ഇക്കാര്യം സർക്കാർ പലപ്പോഴും പരിശോധിച്ചിട്ടുണ്ട്. എന്നാൽ നയപരമായ തീരുമാനമായിട്ടില്ല. ഇക്കാര്യം സർക്കാർ വീണ്ടും പരിശോധിക്കുമെന്നു മന്ത്രി അറിയിച്ചു.