കോട്ടയം: കത്തോലിക്കാ സഭയിലെ വിവിധ സന്യാസിനി സമൂഹങ്ങളിൽനിന്നുള്ള ഡോക്ടർമാരുടെ ദേശീയ സംഘടനയായ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തല ഡോക്ടേഴ്സ് സംഗമം സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സംഗമത്തിൽ ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരായി സേവനം ചെയ്യുന്ന 55 ഡോക്ടർമാരായ സന്യാസിനികൾ പങ്കെടുത്തു. കോട്ടയം അതിരൂപത വികാരി ജനറാൾ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനംചെയ്തു. സിസ്റ്റർ ഡോ. ഗീതി എസ്ഡി അധ്യക്ഷതവഹിച്ചു. പാലാ ഐഎംഎ പ്രസിഡന്റ് ഡോ.അലക്സ് ബേബി, ഡോ. സിസ്റ്റർ ബെറ്റി ജോസ്, സിസ്റ്റർ അൽഫോൻസ് എസ്എച്ച്, സിസ്റ്റർ എൽസി എസ്എച്ച് തുടങ്ങിയവർ പ്രസംഗിച്ചു. സിസ്റ്റർ ഡോ. ലീസ, ഡോ. തോമസ് കോട്ടൂർ, ഷൈല തോമസ് എന്നിവർ ക്ലാസ് നയിച്ചു.