കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന വിഷ്ണു സോമസുന്ദരം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) മുമ്പാകെ കീഴടങ്ങി.
മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം വിഷ്ണു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതു പ്രകാരമാണ് ഇന്നലെ രാവിലെ വിഷ്ണു സോമസുന്ദരം കീഴടങ്ങിയത്.
ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഇയാളെ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം രാത്രി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ സുനില്‍കുമാര്‍, സെറീന ഷാജി, പ്രകാശ് തമ്പി എന്നിവരെ ഡിആര്‍ ഐ അറസ്റ്റു ചെയ്തതോടെയാണു വിഷ്ണു സോമസുന്ദരം ഒളിവില്‍ പോയത്. കേസിലെ മുഖ്യപ്രതികളിലൊരാളായ അഡ്വ. ബിജു ഏതാനും ദിവസം മുമ്പു കീഴടങ്ങിയിരുന്നു.
വിഷ്ണുവാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നതെന്നു ഡിആര്‍ ഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇയാളുടെ മൊഴി ഏറെ നിര്‍ണായകമാകുമെന്നും അന്വേഷണ സംഘം കരുതുന്നു. കാറപടകത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണുവെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.