പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷത്തെ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇതനുസരിച്ചു പൊതുവിദ്യാലയങ്ങള്‍ക്ക് 203 അധ്യയന ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. ഹയര്‍ സെക്കന്‍ഡറിയിലും 203 അധ്യയന ദിനങ്ങള്‍ ലക്ഷ്യമിടുമ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 226 അധ്യയന ദിനങ്ങള്‍ ഉണ്ടാകണം.
കലണ്ടറനുസരിച്ച് ജൂണ്‍ മൂന്നിനു സ്കൂളുകള്‍ തുറക്കേണ്ടിയിരുന്നു. എന്നാല്‍, ആറിനാണ് തുറന്നത്. ഇത്തരത്തില്‍ കുറയുന്ന അധ്യയന ദിനങ്ങള്‍ ശനിയാഴ്ചകള് ക്രമീകരിച്ചു നികത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഅവധിദിനങ്ങളുടെ തൊട്ടടുത്ത ശനിയാഴ്ച പ്രവൃത്തിദിനമാക്കും. ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം കണക്കാക്കിയാണ് ശനിയാഴ്ചകളിലെ അധ്യയനം. നിലവില്‍ ഓഗസ്റ്റ് 17, 24, 31, ഓക്ടോബര്‍ അഞ്ച്, 2020 ജനുവരി നാല്, ഫെബ്രുവരി 22 എന്നീ ശനിയാഴ്ചകള് മാത്രമേ പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളൂ. എന്നാല്‍, ഇടയ്ക്ക് അവധികള്‍ എത്തുന്നതോടെ 203 അധ്യയന ദിനങ്ങള്‍ എന്ന ലക്ഷ്യത്തിനുവേണ്ടി കൂടുതല്‍ ശനിയാഴ്ചകള് പ്രവൃത്തിദിനമായി മാറാനിടയുണ്ട്.
സെപ്റ്റംബര്‍ ആറിന് ഓണം അവധിക്കു സ്കൂളുകള്‍ അടയ്ക്കും. 16നു തുറക്കും. ക്രിസ്മസ് അവധി ഡിസംബര്‍ 20 മുതല്‍ 30 വരെയാണ്. ഒന്നാംപാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ്. രണ്ടാംപാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 മുതല്‍ 20 വരെയാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും ഇതേ തീയതികളില്‍ പരീക്ഷ ക്രമീകരിക്കും. സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ 2020 മാര്‍ച്ച് നാല് മുതല്‍ 13 വരെയാണ്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇപരീക്ഷകള് മാര്‍ച്ച് 16 മുതല്‍ 30 വരെയാണ്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 20 മുതല്‍ 28 വരെയും പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ 28 വരെയും പ്ലസ്ടു മോഡല്‍ പരീക്ഷ ഫെബ്രുവരി മൂന്നു മുതല്‍ 10 വരെയും നടക്കും. പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 28 വരെയാണ്.
ശാസ്ത്രമേള സബ്ജില്ലാതലത്തില് ഒക്ടോബര്‍ രണ്ടാംവാരത്തിലും ജില്ലാതലത്തില്‍ ഒക്ടോബര്‍ നാലാംവാരത്തിലും സംസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെയുമാണ്. വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം ഡിസംബര്‍ 27 മുതല്‍ 30 വരെയാണ്. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന കായികമേള ഒക്ടോബര്‍ 22 മുതല്‍ 25 വരെയാണ്. സ്പെഷല്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 18 മുതല്‍ 20വരെയാണ്. സ്കൂള്‍ കലോത്സവത്തിന്റെ സബ്ജില്ലാതലം ഒക്ടോബര്‍ 18 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഏതെങ്കിലും വെള്ളി, ശനി ദിവസങ്ങളിലായി ക്രമീകരിക്കണം. ജില്ലാതലത്തില്‍ നവംബര്‍ എട്ടിനും 23നും മധ്യേ ഏതെങ്കിലും വെള്ളി, ശനി ദിവശങ്ങളിലായി ക്രമീകരിക്കണം. ടിടിഐ, പിടിടിഐ അധ്യാപക കലോത്സവം സെപ്റ്റംബര്‍ നാലിനാണു ക്രമീകരിച്ചിരിക്കുന്നത്.
ബിജു കുര്യന്