തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷന്റെ കീഴിലുള്ള സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ ബിടെക് (ഇൻഫർമേഷൻ ടെക്നോളജി), ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ) ഒഴികെയുള്ള കോഴ്സുകളിൽ 35 ശതമാനം മാനേജ്മെന്റ് ക്വോട്ടാ സീറ്റുകളിലെ 10 ശതമാനം സീറ്റുകൾ സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ബാങ്കുകൾ/ മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കിവച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കി പ്രസിദ്ധീകരിക്കുന്നു റാങ്ക് ലിസ്റ്റിൽ നിന്നു കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട് ചെയ്യും. ഫോണ് : 0471-2339101, 102, 103, 104.