തിരുവനന്തപുരം: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് നാളെ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ ജസ്റ്റീസ് ജി.ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി.ജോർജ്, മെമ്പർ സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവർ പങ്കെടുക്കും.