ചങ്ങനാശേരി: കേരള കോണ്ഗ്രസ്-എം ഐക്യത്തോടെ നീങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി പരിപൂർണശ്രമം തുടരുമെന്നും പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ. ഇന്നലെ യോഗം ചേർന്നത് ഒത്തുതീർപ്പു ശ്രമങ്ങൾക്കു തടസം സൃഷ്ടിക്കാനിടയുണ്ടെങ്കിലും വിഷയങ്ങൾ പരിഹരിക്കാനാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഏറെ ആദരിക്കപ്പെടുന്ന പ്രമുഖരായ വ്യക്തികളാണു പാർട്ടിയിലെ ഭിന്നതകൾ നീക്കാനുള്ള ഒത്തുതീർപ്പു ശ്രമങ്ങൾക്കു നേതൃത്വം നൽകി വരുന്നത്-അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏറെ ആദരിക്കപ്പെടുന്ന പ്രമുഖരായ വ്യക്തികളാണു പാർട്ടിയിലെ ഭിന്നതകൾ നീക്കാനുള്ള ഒത്തുതീർപ്പു ശ്രമങ്ങൾക്കു നേതൃത്വം നൽകി വരുന്നത്-അദ്ദേഹം പറഞ്ഞു.