അന്പലപ്പുഴ : സൗമ്യയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. വള്ളികുന്നം സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലീസ് ഓഫീസർ സൗമ്യയു (32) ടെ മൃതദേഹം മൃതദേഹം ശനിയാഴ്ച രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു.
ഇന്നലെ രാവിലെ 10.45 ഓടെ ആരംഭിച്ച പോസ്റ്റുമാർട്ടം ഉച്ചകഴിഞ്ഞ് രണ്ടോയാണ് അവസാനിച്ചത്. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഓച്ചിറ പരബ്രഹ്മം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലിബിയയിൽ നിന്നും സൗമ്യയുടെ ഭർത്താവ് സജീവനും മറ്റൊരു ബന്ധുവും എത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു. സൗമ്യ യോ ബന്ധുക്കളോ പരാതിയൊന്നും നൽകിയിട്ടില്ലെന്ന് വള്ളികുന്നം എസ്ഐ ഷൈജു ഏബ്രഹാം പറഞ്ഞു.