ചങ്ങനാശേരി: സംവരണസമുദായങ്ങളെ വഴിവിട്ട് സഹായിച്ചു കൂടുതൽ ആനുകൂല്യങ്ങൾ നൽകാനാണു സർക്കാർ തലത്തിൽ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് എൻഎസ്എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ. എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ വാർഷികവും ബജറ്റ് അവതരണ സമ്മേളനവും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ മുന്നോക്ക സമുദായങ്ങളെ ഏതൊക്കെ തരത്തിൽ തള്ളിമാറ്റാമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസമേഖലയെ പ്രത്യേകിച്ച് എയ്ഡഡ് മേഖലയെ തകർക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്. ഇതു മുന്നോക്കവിഭാഗങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നു ദ്രുതഗതിയിൽ നടക്കുന്നു. ഇതിനെതിരെ നായർ സർവീസ് സൊസൈറ്റി നിയമപരമായും അല്ലാതെയും ശക്തമായ നിലപാടു സ്വീകരിക്കും. അധ്യാപകസംഘടനകൾ സർക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ചെങ്കിലും സർക്കാർ അതു മുഖവിലയ്ക്കെടുത്തിട്ടില്ല.സർക്കാരിന്റെ തെറ്റായ നയങ്ങൾ അംഗീകരിച്ചുകൊടുക്കാനാവില്ല.
യോജിക്കുന്ന സംഘടനകളുമായി ചേർന്നു വേണ്ടതു ചെയ്യും. ഇതിലൊന്നും രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.എൻഎസ്എസ് ഒരു രാഷ്ട്രീയപാർട്ടിക്കും സർക്കാരിനും എതിരല്ല.അനീതി ആരു കാണിച്ചാലും അതിനെ വിമർശിക്കാൻ എൻഎസ്എസ് തയാറാവും.
സർക്കാരിന്റെ നിലപാടുകളോട് മാത്രമാണ് എതിർപ്പുള്ളതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അധ്യക്ഷതവഹിച്ചു.