കാഞ്ഞിരപ്പള്ളി: ഈ വര്‍ഷത്തെ ഫാ. മാത്യു വടക്കേമുറി വികസന പുരസ്കാരം പ്രഖ്യാപിച്ചു. ജൈവ വൈവിധ്യ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദിവാകരന് നീലേശ്വരം ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. വനിതാ ശക്തീകരണരംഗത്തു ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന ത്രേസ്യാമ്മ മാത്യു രണ്ടാം സ്ഥാനവും ശാരീരിക അവശതകളെ അതിജീവിച്ചുകൊണ്ടു ജീവകാരുണ്യരംഗത്തു പ്രവര്‍ത്തിക്കുന്ന അനിതാ സുരേഷ് മൂന്നാം സ്ഥാനത്തിനും അര്‍ഹയായി.
22ന് ഉച്ചകഴിഞ്ഞു രണ്ടിനു കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ കുർബാന, ഒപ്പീസ്. തുടർന്നു സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പുരസ്കാര സമര്‍പ്പണം നടത്തും. ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി അധ്യക്ഷതവഹിക്കും.
ഫാ. മാത്യു വടക്കേമുറിയില്‍ ട്രസ്റ്റാണു പുരസ്കാരം നല്‍കുന്നത്. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രഫ. എസ്. ശിവദാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്നു ട്രസ്റ്റ് ചെയർമാൻ തോമസ് വടക്കേമുറി അറിയിച്ചു.