കോട്ടയം: കെഎസ്എഫ്ഇ ചിട്ടി ഫോർമാൻ കമ്മീഷനിൽ സർവീസ് ടാക്സ് ഡിപ്പാർട്ട്മെന്റ് ഈടാക്കിയ സേവന നികുതി തിരികെ ലഭിക്കാൻ ചിട്ടി വരിക്കാർ വീണ്ടും അപേക്ഷ സമർപ്പിക്കണം. അതാതു കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ 30നു മുന്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സർവീസ് ടാക്സ് ഡിപ്പാർട്ടുമെന്റിൽ മുന്പ് അപേക്ഷ സമർപ്പിച്ചവരും വീണ്ടും അപേക്ഷ നൽകണം.
കെഎസ്എഫ്ഇ മുഖാന്തരം റീഫണ്ട് തുക ലഭിക്കാനുള്ള സമ്മതപത്രവും റീഫണ്ട് പ്രകാരമുള്ള തുക കൈപ്പറ്റാൻ കെഎസ്എഫ്ഇയെ ചുമതലപ്പെടുത്തുന്ന അധികാര പത്രത്തോടൊപ്പം തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയും നൽകണം. അപേക്ഷയുടെ മാതൃക http://ksfe.com/category/news എന്ന ലിങ്കിൽ ലഭ്യമാണ്. ....