തിരുവനന്തപുരം: ചെറുഫാസിസ്റ്റുകളെപ്പോലെയാണ് എസ്എഫ്ഐക്കാർ യൂണിവേഴ്സിറ്റി കോളജിൽ പ്രവർത്തിക്കുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. അതു തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥി രാഷ്ട്രീയത്തിൽ ഗുണ്ടാശൈലി വളർന്നുവരുന്നതിനെതിരേ എസ്എഫ്ഐയുടെ കേന്ദ്ര നേതൃത്വം ഇടപെടണം. അതോടൊപ്പം സംസ്ഥാന സർക്കാരും ഇടപെടണം.
സർക്കാർ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര അന്വേഷണ കമ്മീഷൻ രൂപീകരിച്ചത്. കലാലയ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന ഗുണ്ടാരാഷ്ട്രീയം ഇല്ലാതാക്കണം. ജനാഭിലാഷത്തെ മാനിക്കാതിരിക്കാൻ സർക്കാരിനു കഴിയില്ല.
ചില കോളജുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ കലാലയ രാഷ്ട്രീയത്തെ വികലമാക്കുകയാണ്. വിദ്യാർഥി രാഷ്ട്രീയം ജീർണതയിലേക്കാണ് വിദ്യാർഥികളെ എത്തിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിസ്ഥാനത്തു വരുന്നത് എസ്എഫ്ഐയാണെന്നും സുധീരൻ പറഞ്ഞു.