കോട്ടയം: കേരള കോണ്ഗ്രസ്-എം സംസ്ഥാന സമിതി യോഗം ഇന്നു വിളിച്ചുചേർക്കാൻ വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലാണു യോഗം ചേരുക.
ഇന്നലെ കോട്ടയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു കോട്ടയത്ത് യോഗം ചേരാൻ തീരുമാനിച്ചത്.
പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയിലെ 127 അംഗങ്ങൾ ഒപ്പിട്ട രേഖാ മൂലമുള്ള കത്ത് കഴിഞ്ഞ മൂന്നിനു വർക്കിംഗ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്കു കൈമാറിയിരുന്നു.
കത്ത് കിട്ടിയിട്ടും യോഗം വിളിക്കാത്ത സാഹചര്യത്തിലാണു സംസ്ഥാന കമ്മിറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രഫ. കെ.എ. ആന്റണിയുടെ നേതൃത്വത്തിൽ ഇന്നു യോഗം ചേരുന്നത്.
ഇന്നലെ കേരള കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, ജോസഫ് എം പുതുശേരി, പി.ടി.ജോസ്, സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം തുടങ്ങിയ വർ പങ്കെടുത്തു.