തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്കു കാര്യമായ രോഗം ബോധിച്ചിരിക്കുന്നു എന്നാണ് രണ്ടു ദിവസമായി പുറത്തുവരുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മാവേലിക്കരയിൽ പോലീസുകാരിയെ പോലീസുകാരൻ തീവച്ചു കൊന്നതു ഞെട്ടിക്കുന്ന സംഭവമാണ്. കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പോലീസ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് നാടുവിട്ടത്. കണ്ണൂർ എആർ ക്യാമ്പിലെ കെ. രതീഷ് എന്ന പോലീസുകാരൻ മാനസിക പീഡനവും അപമാനവും സഹിക്കാൻ കഴിയാതെ രാജിവച്ചതും കഴിഞ്ഞ ദിവസമായിരുന്നു.
ഒന്നിനു പുറകെ ഒന്നായി ഉണ്ടാവുന്ന ഈ അനിഷ്ട സംഭവങ്ങൾ സൂചിപ്പിക്കുന്നത് തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കേണ്ട പോലീസ് സേനയിൽ അസ്വസ്ഥത പടർന്നു പിടിക്കുന്നു എന്നാണ്.
പോലീസുകാർ മാനസിക സമ്മർദത്തിനടിപ്പെടുകയും അനഭിലഷണീയ പ്രവണതകൾ പോലീസിൽ തലപൊക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ കാവൽ സേനയായ പോലീസിൽ തന്നെ ഇത്തരം പ്രവണതകൾ ഉണ്ടാവുന്നത് സമൂഹത്തിന് ആപത്താണ്. പോലീസ് സേനയെ നയിക്കുന്നതിൽ അധികൃതർക്കുണ്ടായ പാളിച്ചകളാണ് ഇത്തരം പ്രവണതകൾക്കു കാരണമെന്നും ചെന്നിത്തല പറഞ്ഞു.
കേരള പോലീസ് നാഥനില്ലാക്കളരിയായി: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കേരള പോലീസ് നാഥനില്ലാക്കളരിയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പോലീസ് ഉദ്യോഗസ്ഥർക്കുപോലും സേനയിൽ സുഗമമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട്.
പോലീസ് സേനയിൽ പൂർണമായും നിയമവാഴ്ച നഷ്ടമായി. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയായ വ്യക്തി ഡിജിപി ആയിരിക്കുമ്പോൾ ഇതിൽ കൂടുതൽ എന്തെങ്കിലും സേനയിൽ ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.