കൊച്ചി: നിപ്പ ബാധിച്ചു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് ഐസിയുവില്‍നിന്നു മുറിയിലേക്കു മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേരെക്കൂടി ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.