അടൂർ: പുനലൂര്‍ - കായംകുളം പാതയില്‍ പത്തനാപുരം പുതുവലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലുവാതുക്കല്‍ പാറയില്‍ സനു ഭവനില്‍ സാബു- റോസമ്മ ദമ്പതികളുടെ മകന് സജു സാബു(20), കൊല്ലം ആദിച്ചനല്ലൂര്‍ ഉമ്മല്ലൂര് അശ്വതി ഭവനില്‍ സുരേഷ് കുമാര്‍ - ലത ദമ്പതികളുടെ മകന് അരുണ്‍ സുരേഷ്(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൈലക്കാട് പ്ലാവിളവീട്ടില്‍ ഹുസൈന് (19), ചാത്തന്നൂര്‍ അല്‍ അമീന് മന്‍സിലില്‍ അര്‍ഷാദ്(21) എന്നിവര്‍ പത്തനാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചാത്തന്നൂരില്‍നിന്ന് അടവിയിലേക്ക് ബൈക്കുകളിൽ വിനോദ സഞ്ചാരത്തിനായി പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പത്തനാപുരത്തുനിന്ന് അടൂരിലേക്ക് പോകുകയായിരുന്നു ബസ്. അരുണ്‍ കൊല്ലം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ മകനാണ്. അഞ്ജലിയാണ് സഹോദരി. കല്ലമ്പലത്തുളള മാരുതി ഷോറൂമിലെ ജീവനക്കാരനായിരുന്നു സജു സാബു. സനുവാണ് സഹോദരന.അടൂര്‍ പോലീസ് കേസെടുത്തു.