ഹൃത്വിക് റോഷനും കങ്കണ റാണൗത്തും തമ്മിലുള്ള വഴക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവർ തമ്മിലുള്ള പോര് ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ചേരുവയായിരുന്നു. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്ന് ആരോപിച്ച് കങ്കണ മുന്‍പ് പോലീസിൽ പരാതി നൽകിയിരുന്നു.
തന്റെ പേരുപയോഗിച്ച് ആരെങ്കിലും കങ്കണയെ പറ്റിക്കുന്നുവെങ്കിൽ അവർക്കെതിരേ കേസെടുക്കണമെന്നാവശ്യപെട്ട് അന്ന് ഹൃത്വിക്കും പോലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം ഹൃത്വിക്കിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദല്‍. തനിക്കൊപ്പം ഹൃത്വിക് റോഷൻ നിൽക്കുന്ന പഴയ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് രംഗോലി.
”ഈ പപ്പൂജിയെ നോക്കൂ, എന്റെ സഹോദരിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി എപ്പോഴും എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ ചോദിക്കുന്നു നിങ്ങള്‍ എനിക്ക് ആരാണെന്ന്- ഫോട്ടോയ്ക്കൊപ്പം രംഗോലി എഴുതി.
കടുത്ത വിമർശനമാണ് ഹൃത്വിക് ആരാധകർ ഇതിനെതിരേ ഉന്നയിച്ചിരിക്കുന്നത്. രംഗോലിയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നും കങ്കണ എന്ന നല്ല നടിയുടെ പ്രതിഛായ നശിപ്പിക്കുകയാണെന്നും അവർ പ്രതികരിച്ചു.
Yeh dekho Pappu ji, sara din mujhe impress karne mein laga rehta tha taki meri bahen ki good books mein aa jaye, aur aaj kehta hai hum aapke hain kaun 😂😁😁 pic.twitter.com/KLj7Gc0YYo
— Rangoli Chandel (@Rangoli_A) March 17, 2020