തിരുവനന്തപുരം: ഐടി മേഖലയില്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വേര് സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വേര് (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ് വേര് മേഖലകളില്‍ തീവ്ര പരിശീലനം സംഘടിപ്പിക്കുന്നു.
‘ബാക്ക് ടു വര്‍ക്ക്’ എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്‍ തുടങ്ങിയവ കാരണം ജോലിയില്‍നിന്നു മാറില്‍ നില്ക്കേണ്ടിവന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണത്തിനാണ് ഐസിഫോസ് ഊന്നല്‍ നല്‍കുന്നത്.
29 വരെ അപേക്ഷിക്കാവുന്നതാണ്. ഓരോ പരിശീലനത്തിനും 30 സീറ്റുകളാണുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നതിന് https://wh.icfoss.org/back2work/events/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് 7356610110.