തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ വിവിധ വിഭാഗങ്ങളിലെ മൂവായിരത്തിലേറെ ഓവർസിയർമാർ പങ്കെടുക്കുന്ന ഒന്നാം ഓവർസീയേഴ്സ് കോണ്‍ഗ്രസ് ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ മൂന്നുവർഷമായി നടന്നു വരുന്ന എൻജിനിയേഴ്സ് കോണ്‍ഗ്രസിന്റെ മാതൃകയിലാണ് ഓവർസിയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ നടക്കുന്ന സമ്മേളനത്തിൽ ഓവർസിയർമാരുടെ കടമകളെയും ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുക്കും. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ മൂന്ന് ഗ്രേഡിലുമുള്ള ഓരോ ഓവർസിയർമാർക്ക് ബെസ്റ്റ് ഓവർസിയർ അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും. ഇത്തരം 18 ഓവർസിയർമാർക്കാണ് അവാർഡ് നൽകുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.