തിരുവനന്തപുരം: ഒമാനിലെ പ്രമുഖ സിബിഎസ്ഇ സ്കൂളിലേക്ക് നിയമനത്തിനായി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ സൈക്കോളജി, സോഷ്യോളജി, ഫ്രഞ്ച്, എന്നീ വിഭാഗങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് 17നു മുമ്പ് teachers.odepc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റിലും 0471-2329440, 41,42,43,45 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.