ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമലക്ഷേത്രം ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. നാളെ മുതൽ നടതുറന്നിരിക്കുന്ന എല്ലാദിവസവും പതിവുപൂജകളും, ഉദയാസ്തമയ പൂജ പടിപൂജ, കളാഭിഷേകവും ഉണ്ടാകും. മിഥുനമാസ പൂജകൾ പൂർത്തീകരിച്ച് 20നു രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും.