ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ വീണ് അഞ്ചു വയസുകാരന് മുങ്ങി മരിച്ചു. നടയ്ക്കല്‍ കൊട്ടുകാപ്പള്ളി അണ്ണാമലപ്പറമ്പില്‍ അജ്മലിന്റെ മകന് ഫഹദ് ആണ് മരിച്ചത്. നടയ്ക്കല്‍ തന്മിയ ഇസ്ലാമിക് സ്കൂള്‍ എൽകെജി വിദ്യാര്‍ഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു സ്കൂള്‍ വിട്ടിരുന്നു. കുട്ടികളെ കൊണ്ടുപോകുന്നതിനായി വാഹനം എത്തിയപ്പോഴാണ് ഫഹദിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.
സ്കൂള്‍ അധികൃതര്‍ കുട്ടിയെ തിരയുന്നതിനിടെ മീനച്ചിലാറ്റില്‍ തോട്ടുമുക്ക് ഭാഗത്തുകൂടി ഒഴുകിയെത്തിയ ഫഹദിനെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു
മൂന്നു ദിവസം മുന്‍പാണ് ഫഹദ് സ്കൂളില്‍ പോകാന്‍ തുടങ്ങിയത്. സ്കൂള്‍ വിട്ട ശേഷം ആറ്റില്‍ വീണതാകാമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ: ഫര്‍ഹാന. സഫ ഫാത്തിമ ഏക സഹോദരിയാണ്.