കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ചെയർമാൻ ആരാണെന്നതു പോലെയുള്ള സുപ്രധാനമായ രാഷ്ട്രീയ തീരുമാനം സംബന്ധിച്ച് പൊതുവേദിയിൽ അഭിപ്രായം പറയാൻ തയാറല്ലെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി. ഏതു നിർദേശം സംബന്ധിച്ചും ജനാധിപത്യപരമായ ചർച്ചകൾ നടക്കേണ്ടത് ഇക്കാര്യത്തിൽ അവസാന തീരുമാനം എടുക്കാൻ പരമാധികാരമുള്ള പാർട്ടി സംസ്ഥാന കമ്മിറ്റിയിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.
സമവായം എന്ന ആവർത്തിച്ചുള്ള ആവശ്യം പി.ജെ. ജോസഫ് ഉന്നയിക്കുന്പോൾ തന്നെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചുചേർത്തതിലൂടെ സമവായത്തിന്റെ പ്രസക്തി നഷ്ടമായെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. ചെയർമാൻ, വർക്കിംഗ് ചെയർമാൻ, വൈസ് ചെയർമാൻ പദവികൾ ആർക്കെന്നു സ്വയം പ്രഖ്യാപിച്ചതിനുശേഷം സമവായ ചർച്ച എന്നു പറഞ്ഞാൽ അത് മധ്യസ്ഥശ്രമങ്ങൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കും. മാണിസാറിന്റെ വിയോഗത്തിനുശേഷവും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട ു പോകണമെന്നു തന്നെയാണു തങ്ങൾ ആഗ്രഹിച്ചതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.