കൊച്ചി: 1959 ലെ വിമോചന സമരത്തിന്റെ 60-ാം വാർഷികാചരണവും സമരത്തിനുനേരേ അങ്കമാലിയിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ അനുസ്മരണവും 16നു നടക്കും. സീറോ മലബാർ സഭ അല്മായ ഫോറത്തിന്റെ നേതൃത്വത്തിൽ അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിലാണ് അനുസ്മരണ പരിപാടികൾ നടക്കുക.
രാവിലെ ഒന്പതിനു ദിവ്യബലിക്കു ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ നേതൃത്വം നൽകും. തുടർന്നു രക്തസാക്ഷികളുടെ കല്ലറകൾക്കു മുന്പിൽ അനുസ്മരണ പ്രാർഥന. ബസിലിക്ക റെക്ടർ റവ. ഡോ.ജിമ്മി പൂച്ചക്കാട്ട്, അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ, ഫാമിലി യൂണിയൻ വൈസ് ചെയർമാൻ നൈജോ പാറേക്കാട്ടിൽ, കൈക്കാരന്മാരായ പ്രിൻസ് മരങ്ങാട്ട്, ഫ്രാൻസീസ് മുട്ടത്തിൽ, സെക്രട്ടറി ആൽബർട്ട് തച്ചിൽ, സെബി വർഗീസ് മാണിക്കത്താൻ തുടങ്ങിയവർ നേതൃത്വം നൽകും. 27നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന ചരിത്ര സെമിനാറിൽ വിമോചന സമരനേതാക്കളായ അഡ്വ. ഗർവാസീസ് അരീക്കൽ, എം.എൽ. ജോണി മാസ്റ്റർ എന്നിവരെ ആദരിക്കും.