ആലുവ : വൈഎംസിഎയുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കേരള റീജൺ ( സൗത്ത് വെസ്റ്റ് ഇന്ത്യ) ആരംഭിച്ച വൈഎംസിഎ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ വൈഎംസിഎ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും മൂല്യങ്ങളെ മുൻനിർത്തി വിദ്യാഭ്യാസ വികസനത്തിന് നേതൃത്വം നൽകണമെന്നും ബിഷപ് പറഞ്ഞു. കാക്കനാട് ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ വൈഎംസി എ സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാസ് അധ്യക്ഷയായി.
ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. ലെബി ഫിലിപ്പ് മാത്യു വിദ്യാഭ്യാസ സഹായ വിതരണവും ജൂബിലി കമ്മിറ്റി കൺവീനർ പ്രഫ. ജോയി സി ജോർജ് സ്പോർട്സ് കിറ്റുകളുടെ വിതരണവും നിർവഹിച്ചു.
സംസ്ഥാന ട്രഷറർ ഡോ. രാജൻ ജോർജ് പണിക്കർ, വിമൻസ് ഫോറം സംസ്ഥാന അധ്യക്ഷ സുധ തോമസ് , മേഖലാ കോ-ഓർഡിനേറ്റർ വി.സി. ജോർജുകുട്ടി , റീജണൽ സെക്രട്ടറി പോൾസൺ തോമസ് , ആലുവ പ്രോജക്ട് ചെയർമാൻ എജി ഏബ്രഹാം , സി.കെ. ബാബു , ഡിസ്ന ഡിക്രൂസ്, പൗലോസ് ചാലപ്പുറം എന്നിവർ പ്രസംഗിച്ചു.