കോട്ടയം: ശക്തരായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാനും കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും കേരള കോണ്‍ഗ്രസ് ഐക്യം നേടിയെടുക്കാനും മുഴുവൻ പാർട്ടി പ്രവർത്തകരും ഒന്നിക്കേണ്ട സമയമാണെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു ചെയര്മാന് പി.സി. തോമസ്.
കേരള കോണ്‍ഗ്രസിലെ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനാകാനില്ലെന്ന് തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ഒന്നാകണമെന്നും കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നല്ല അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.റ്റി.ചാക്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ കോട്ടയത്തു നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസുകൾ യോജിക്കുന്നതിന്റെ ആവശ്യകത താൻ ഊന്നിപ്പറഞ്ഞതിനോട് കെ.എം. മാണിയും ഫ്രാന്‍സീസ് ജോര്‍ജും ജോണി നെല്ലൂരും അനുകൂലമായി പ്രതികരിച്ചെന്ന് തോമസ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജനകീയ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നും മുഴുവനാളുകള്‍ക്കും അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം, ഭവനം, ഗ്യാസ് കണക്ഷന്, കൃഷിക്കാര്‍ക്കുള്ള തുക എന്നിങ്ങനെ ഏറെ പ്രയേജനപ്പെടുന്ന 324 പദ്ധതികളാണ് അത്തരത്തിലുള്ളതെന്നും അവ ജനങ്ങളില്‍ എത്തിക്കാൻ ഹെല്‍പ്പ് ലൈൻ ആരംഭിക്കുമെന്നും തോമസ് പറഞ്ഞു. ഓഗസ്റ്റ് 16,17,18 തീയതികളിൽ പാര്‍ട്ടി സംസ്ഥാനക്യാമ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.