കൊച്ചി: സർക്കാരും ജുഡീഷറിയും സന്നദ്ധ സംഘടനകളും സഹകരിച്ചു പ്രവർത്തിച്ചാൽ സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരെ കൈപിടിച്ചുയർത്താൻ എളുപ്പത്തിൽ സാധിക്കുമെന്നു ഗവർണർ ജസ്റ്റീസ് പി. സദാശിവം. ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഭവനരഹിതർക്കായി സൗജന്യമായി നിർമിച്ചുനൽകുന്ന 70 ലയണ്‍സ് സ്നേഹഭവനങ്ങളുടെ താക്കോൽദാന കർമം എറണാകുളം ടൗണ്‍ഹാളിൽ നിർവഹിക്കുകയായിരുന്നു ഗവർണർ.
കേരളത്തിന്റെ പുനർനിർമാണത്തിനു വിവിധ ഏജൻസികളുടെ സഹായം ആവശ്യമുള്ള ഈ ഘട്ടത്തിൽ അർഹരായ 120 കുടുംബങ്ങൾക്കു വീടുകൾ നിർമിച്ചു നൽകാനുള്ള ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണെന്നു ഗവർണർ പറഞ്ഞു. പ്രളയബാധിതർക്കു സഹായമെത്തിക്കാൻ സർക്കാരുകളും സന്നദ്ധസംഘടനകളും കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും ഗവർണർ നിർദേശിച്ചു.
നിയുക്ത എംപി ഹൈബി ഈഡൻ അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ചു ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ.വി. വാമൻകുമാർ വിശദീകരിച്ചു. ലുലു ഇന്ത്യ ഡയറക്ടർ എം.എ. നിഷാദ്, മണപ്പുറം ഫൗണ്ടേഷൻ ചെയർമാൻ വി.പി. നന്ദകുമാർ, ലയണ്‍സ് മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സണ്‍ കെ. സുരേഷ്, കാബിനറ്റ് ട്രഷറർ രാജൻ എൻ. നന്പൂതിരി, പ്രോജക്ട് കോ ഓർഡിനേറ്റർ രാജേഷ് മാത്യു, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സി.ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.