സിൻസി
പുൽപ്പള്ളി: തറപ്പത്ത് അനിൽ ജേക്കബിന്റെ ഭാര്യ സിൻസി (39) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് പുൽപ്പള്ളി തിരുഹൃദയ പള്ളിയിൽ. മക്കൾ: എവിലിൻ, ജോണ്.
ഷൈല
മാനന്തവാടി: പയ്യന്പള്ളി ഏറാളമൂല കളപ്പുരയിൽ ജോണിന്റെ ഭാര്യ ഷൈല(49) നിര്യാതയായി. മക്കൾ: ആതിര(ദേവഗിരി കോളജ്, കോഴിക്കോട്), അഷീന, അജയ്, അനു.
സുരേഷ്
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്ത് മുൻ അംഗം ചീരാൽ താഴത്തൂർ കോൽക്കുഴി സുരേഷ് (46) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കുടുംബ ശ്മശാനത്തിൽ. കെഎസ്ആർടിസി ഡിപ്പോയിൽ താത്കാലിക ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മകൻ: നന്ദഗോപാൽ.
ലക്ഷ്മി
മാനന്തവാടി : പിലാക്കാവ് പുതിയവീട്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ ലക്ഷ്മി(63) നിര്യാതയായി. മക്കൾ: മുരളി, സുധ, രജനി, സൗദാമിനി. മരുമക്കൾ: റീത്ത, സുബ്രഹ്മണ്യൻ, ചന്ദ്രൻ, കുട്ടൻ.
വിജേഷ്
കൽപ്പറ്റ: വെണ്മണി പുല്ലുവിള അനിലിന്റെ മകൻ വിജേഷ്(18) നിര്യാതനായി. അമ്മ: വിജില. സഹോദരൻ: അജേഷ്.
വയനാട്
10:15 PM Jun 14, 2019 | Deepika.com