+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അം​ഗീ​ക​രിക്കാ​ന്‍ ക​ഴി​യി​ല്ല, അ​വാ​ര്‍​ഡ് പി​ന്‍​വ​ലി​ക്ക​ണം: ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആ​​​വി​​​ഷ്കാ​​​ര സ്വ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി
മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത്  അം​ഗീ​ക​രിക്കാ​ന്‍ ക​ഴി​യി​ല്ല,   അ​വാ​ര്‍​ഡ് പി​ന്‍​വ​ലി​ക്ക​ണം: ചെ​ന്നി​ത്ത​ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ആ​​​വി​​​ഷ്കാ​​​ര സ്വ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് ആ​​​രും എ​​​തി​​​ര​​​ല്ല. എ​​​ന്നാ​​​ല്‍, അ​​​തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ കാ​​​ര്‍​ട്ടൂ​​​ണു​​​ക​​​ള്‍ വ​​​ര​​​യ്ക്കു​​​ന്ന​​​ത് ആ​​​വി​​​ഷ്കാ​​​ര സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന സം​​​സ്കാ​​​ര​​​മാ​​​ണ് ന​​​മ്മു​​​ടേ​​​ത്. അ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി ആ​​​രു​ പ്ര​​​വ​​​ര്‍​ത്തി​​​ച്ചാ​​​ലും അ​​​തി​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​വാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ന​​​ല്‍​കി​​​യ അ​​​വാ​​​ര്‍​ഡ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ക്ക​​​ണം. ഇ​​​ത്ത​​​രം കാ​​​ര്‍​ട്ടൂ​​​ണു​​​ക​​​ള്‍​ക്ക് അ​​​വാ​​​ര്‍​ഡ് ന​​​ല്‍​കു​​​മ്പോ​​​ള്‍ അ​​​ക്കാ​​​ദ​​​മി കൂ​​​ടു​​​ത​​​ല്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്തേ​​​ണ്ടി​​​യി​​​രു​​​ന്നുവെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ക്കാ​​​ദ​​​മി​​​യും സ​​​ര്‍​ക്കാ​​​രും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.