കോട്ടയം: ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സന്ദേശ യാത്ര കോട്ടയം ജില്ലയിലെ വിവിധ രൂപതകളിൽ പര്യടനം നടത്തി. ഇന്നലെ കാഞ്ഞിരപ്പള്ളി രൂപതയിൽനിന്ന് ആരംഭിച്ച പര്യടനം പാലാ, വിജയപുരം രൂപതകൾ പിന്നിട്ടു കോട്ടയം രൂപതയിൽ സമാപിച്ചു.
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ജെസ്റ്റിൻ പഴേപറന്പിൽ ഉദ്ഘാടനംചെയ്തു. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പ്രസംഗിച്ചു. തുടർന്നു പാലാ രൂപതയിൽ എത്തിയ സമാധാന സന്ദേശയാത്രയെ സെന്റ് തോമസ് ബിഎഡ് കോളജിൽ സ്വീകരിച്ചു. എംസിവൈഎം മൂവാറ്റുപുഴ രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, കെസിവൈഎം പാലാ രൂപത ഡയറക്ടർ ഫാ. സിറിൾ തയ്യിൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിജയപൂരം രൂപതയിൽ എത്തിയ യാത്രയ്ക്കു കഞ്ഞിക്കുഴി ഹോളി ഫാമിലി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം വികാരി ജനറാൾ ഫാ. ജെസ്റ്റിൻ മഠത്തിപ്പറന്പിൽ ഉദ്ഘാടനംചെയ്തു.
തുടർന്നു കോട്ടയം അതിരൂപതയിൽ എത്തിയ യാത്രയെ ക്രിസ്തുരാജ പള്ളിയങ്കണത്തിൽ സ്വീകരിച്ചു. മോണ്. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കാമുറിയിൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, അതിരൂപത ചാപ്ലയിൻ ഫാ. സന്തോഷ് മുല്ലമംഗലത്, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സണ്ണി, കെസിവൈഎൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ട്, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി. ബാബു, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമോൻ പൊടിപാറ, പാലാ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിൽ, വിജയപുരം രൂപത വൈസ് പ്രസിഡന്റ് ബിനു ജോസഫ്, സെക്രട്ടറിമാരായ തേജസ് മാത്യു, റോസ്മോൾ ജോസ്, ടീന എന്നിവർ പ്രസംഗിച്ചു.
സമാധാനസന്ദേശ യാത്ര ഇന്നു രാവിലെ 10നു ചങ്ങനാശേരി അതിരൂപതയിൽ പുനരാരംഭിക്കും. ചങ്ങനാശേരി മീഡിയ വില്ലേജിൽ നടക്കുന്ന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും. തുടർന്നു തിരുവല്ല, പത്തനംതിട്ട, പുനലൂർ, മാവേലിക്കര രൂപതകളിലും പര്യടനം നടത്തും. കാസർഗോഡുനിന്ന് തുടങ്ങിയ യാത്ര കന്യാകുമാരി യിൽ സമാപിക്കും.