+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ച്വ​ര്‍ നാ​ട​ക​ മ​ത്സ​രം 24 മുതൽ ആ​ലു​വ​യി​ല്‍

ആ​​​ലു​​​വ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ അ​​മ​​​ച്വ​​​ര്‍ നാ​​​ട​​​ക മ​​​ത്സ​​​രം ഈ ​​മാ​​സം 24 മു​​​ത​​​ല്‍ 28 വ​​​രെ ആ​​​ലു​​​വ ടാ​​​സ് ഹാ
അ​മ​ച്വ​ര്‍ നാ​ട​ക​ മ​ത്സ​രം 24 മുതൽ ആ​ലു​വ​യി​ല്‍
ആ​​​ലു​​​വ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ അ​​മ​​​ച്വ​​​ര്‍ നാ​​​ട​​​ക മ​​​ത്സ​​​രം ഈ ​​മാ​​സം 24 മു​​​ത​​​ല്‍ 28 വ​​​രെ ആ​​​ലു​​​വ ടാ​​​സ് ഹാ​​​ളി​​​ല്‍ ന​​​ട​​ക്കും. 24ന് ​​​വൈ​​​കു​​ന്നേ​​രം 5.30ന് ​​​സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി അ​​​ധ്യ​​​ക്ഷ കെ​​​പി​​​എ​​​സി ല​​​ളി​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ സേ​​​വ്യ​​​ര്‍ ​പു​​​ല്‍​പ്പാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 59 നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കു​​​റി മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. ഇ​​​തി​​​ല്‍ തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 12 നാ​​​ട​​​ക​​​ങ്ങ​​​ളി​​​ല്‍ ആ​​റു നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ മ​​​ത്സ​​​രം ഈ ​​​മാ​​​സം 17 മു​​​ത​​​ല്‍ 22 വ​​​രെ ക​​​ണ്ണൂ​​​രി​​​ലും ര​​​ണ്ടാ​​​മ​​​ത്തെ ആ​​​റ് നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ മ​​​ത്സ​​​രം ആ​​​ലു​​​വ​​യി​​​ലു​​മാ​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​ന്ന ആ​​​റ് നാ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ ഫൈ​​ന​​ൽ മ​​ത്സ​​രം ജൂ​​​ലൈ 10 മു​​​ത​​​ല്‍ 15 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

തൊ​​​ഴി​​​യൂ​​​ര്‍ ഞ​​​മ​​​നേ​​​ങ്ങാ​​​ട് തീ​​​യ​​​റ്റ​​​ര്‍ വി​​​ല്ലേ​​​ജി​​​ന്‍റെ ആ​​​ദ്യ​​​ത്തെ രാ​​​ജാ​​​വും അ​​​വ​​​സാ​​​ന റാ​​​ണി​​​യും, ചാ​​​ല​​​ക്കു​​​ടി പു​​​ല​​​രി നാ​​​ട​​​ക​​​ക​​​ലാ ​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പെ​​​ണ്ണ്, സെ​​​ലി​​​ബ്രേ​​​ഷ​​​ന്‍​സ് നാ​​​ട​​​ക സം​​​ഘ​​​ത്തി​​​ന്‍റെ മ​​​ണ്ണി​​​ര, തൃ​​​ശൂ​​​ര്‍ പ​​​ഞ്ച​​​മി തീ​​​യ​​​റ്റേ​​​ഴ്സി​​​ന്‍റെ മാ​​​ളി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ സു​​​വ​​​ര്‍​ണ തീ​​യ​​​റ്റേ​​​ഴ്സി​​​ന്‍റെ ശ​​​കു​​​ന്ത​​​ള ട്രാ​​​വ​​​ല്‍​സ്, തൃ​​​ശൂ​​​ര്‍ ബ്ലാ​​​ക്ക് ഫി​​​സ്റ്റ് തീ​​യ​​​റ്റ​​​ര്‍ ഗ്രൂ​​​പ്പി​​​ന്‍റെ സു​​​ഹ്റ​​​യും സ​​​ര​​​സ്വ​​​തി​​​യും എ​​​ന്നീ നാ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്. എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കി​​​ട്ട് 6.45 നാ​​​ണ് നാ​​​ട​​​കം അ​​​ര​​​ങ്ങേ​​​റു​​​ക.

പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ്. ഇ​​​ക്കു​​​റി ജി​​​ല്ല​​​യി​​​ല്‍ ജൂ​​​ലൈ ഏ​​ഴു മു​​​ത​​​ല്‍ 11 വ​​​രെ ഇ​​​ട​​​പ്പ​​​ള്ളി ച​​​ങ്ങ​​​മ്പു​​​ഴ പാ​​​ര്‍​ക്കി​​ൽ സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി ക​​​ഥാ​​​പ്ര​​​സം​​​ഗ ഉ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ക്കും.